വേങ്ങര: പ്ലസ് വൺ ക്ലാസുകൾ കൂടി ആരംഭിക്കാനൊരിക്കെ വേങ്ങര ജി എം വി എച്ച് എസ് എസിലേക്ക് വരുന്ന വിദ്യാർത്ഥികക്ക് സ്‌കൂളിലേക്ക് എത്തണമെങ്കിൽ മുട്ടോളം കെട്ടിനിൽക്കുന്ന വെള്ളം താണ്ടി വേണം പോവാൻ. കുട്ടികൾക്ക് സുഗമമായി സ്‌കൂളിലേക്കെത്താനുള്ള വഴി വെള്ളക്കെട്ട് കൊണ്ട് മൂടിയ അവസ്ഥയിലാണ്.
നിലവിൽ പ്ലസ് ടു വിദ്യാർത്ഥികൾ വെള്ളക്കെട്ടിനോട് ചാരിയുള്ള ചെറിയ മതിൽകെട്ടിലൂടെയാണ് സ്‌കൂളിലേക്ക് എത്തുന്നത്. സ്വകാര്യ വ്യക്തി സ്ഥലം പഞ്ചായത്തിന് വിട്ട് നൽകാൻ വാക്കാൽ ഉറപ്പ് നൽകുകയും നൽകാൻ തയ്യാറുമായിരിക്കെ നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി റോഡ് പഞ്ചായത്തിന് ഏറ്റെടുക്കാൻ കഴിയാത്തതാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനിരിക്കെ ഭൂരിഭാഗം വിദ്യാർത്ഥികളും ഉപയോഗിക്കുന്ന ഈ വഴിയിൽ കല്ല് പാകി താത്ക്കാലികമായി വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന് പി ടി എ പ്രസിഡന്റ് വേങ്ങര ലൈവിനോട് പറഞ്ഞു.