പാണക്കാട്: ഫുജൈറ കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവിന് ധനസഹായം നൽകി. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളിൽ നിന്ന് ഹോപ്പ് ഫൗണ്ടേഷൻ ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ ഏറ്റുവാങ്ങി.
മലപ്പുറം ജില്ലയിലെ എല്ലാ സി എച്ച് സെൻററുകൾക്കും ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററുകൾക്കും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവുകൾക്കും ബൈത്തു റഹ്മകൾക്കും മാരകമായ രോഗത്തിന് അടിമപ്പെട്ട രോഗികൾക്കും ഫുജൈറ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഫണ്ട് നൽകി.
പ്രസ്തുത യോഗത്തിൽ എം.എൽ.എ ഉബൈദ് സാഹിബ് സലീം കുരുവമ്പലം, ഫുജൈറ കെ.എം.സി.സി ഭാരവാഹികൾ, ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
പറപ്പൂർ ഹോപ്പ് ഫൗണ്ടേഷനെ പരിഗണിച്ച ഫുജൈറ കെ.എം.സി.സി.യെ പ്രത്യേകം അഭിനന്ദിച്ചു.