വ്യാപാരി വാർഷിക ജനറൽ ബോഡി ചേർന്നു

കുന്നുംപുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംപുറം യൂണിറ്റ് വാർഷിക ജനറൽ ബോഡി കുന്നുംപുറം ദാറുശിഫ ഹാളിൽ എ പി ഇബ്രാഹിം ബാവയുടെ അധ്യക്ഷതയിൽ നൗഷാദ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു.

നാടിന്റെ ജീവനാഡിയായ  വ്യാപാരികൾ ജീവകാരുണ്യ രംഗത്തും, മറ്റു സാമൂഹിക  രംഗത്തും ശക്തമായ ഇടപെടലുകൾ തുടരുമെന്നും, നാട്ടിലെ വ്യാപാരത്തിന്റെ തകർച്ച നാടിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ടി കെ റഷീദലിയും വരവ് ചിലവ്  ട്രഷറർ അസ്‌കറും അവതരിപ്പിച്ചു.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ  മക്കൾക്ക് ക്യാഷ് അവാർഡും, മെമോന്റോയും വിതരണം ചെയ്തു. വ്യാപാരികളിൽ നിന്നുള്ള രോഗികൾക്ക്‌ ധന സഹായവും നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}