എ ആർ നഗർ സേവാഭാരതി വാര്‍ഷിക പൊതുയോഗം നടത്തി

ഏ ആര്‍ നഗര്‍: സേവാഭാരതി എ ആർ നഗർ സമിതി വാര്‍ഷിക പൊതുയോഗം നടത്തി. സേവാഭാരതി മലപ്പുറം ജില്ല അധ്യക്ഷ സത്യഭാമ ടീച്ചർ സേവാ സന്ദേശം നൽകി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സേവാഭാരതി എ ആർ നഗർ സമിതി
പ്രസിഡന്റ് കെ ജയാനന്ദന്‍ അധ്യക്ഷത വഹിച്ചു.
         
യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമിതി സെക്രട്ടറി തെരുവത്ത് രവീന്ദ്രനും ഓഡിറ്റ് ചെയ്ത വരവുചിലവു കണക്കുകള്‍ സി പി വിനോദ്കുമാറും അവതരിപ്പിച്ചു. 
      
പുതിയ ഭരണസമിതിയെ വരണാധികാരി ജില്ല സഹ സേവാ പ്രമുഖ് സജി കൂമണ്ണ പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറി വി ഹരിദാസൻ, പി പി ശ്രീനിവാസന്‍, എറമങ്ങാട് വിനോദ്കുമാർഎന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ബജറ്റ് കെ ജയാനന്ദൻ കൊടുവായൂർ അവതരിപ്പിച്ചു.
        
2023 - 24 വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍
പ്രസിഡന്‍റ് :
സുരേഷ് ബാബു മനമ്മല്‍, വൈ.പ്രസിഡന്‍റുമാര്‍ പി പി ശ്രീനിവാസന്‍, സരള വെള്ളേങ്ങര 
സെക്രട്ടറി : വിനോദ്കുമാര്‍ എറമങ്ങാട്
ജോ. സെക്രട്ടറിമാര്‍ സുബ്രഹ്മണ്യന്‍ കെ കെ , 
അനില്‍കുമാര്‍ പാറക്കടവത്ത്, ഖജാന്‍ജി
കെ ജയാനന്ദന്‍
ഐ ടി കോടിനേറ്റര്‍ ഭാവന രവീന്ദ്രന്‍ തെരുവത്ത്.

വിനോദ്കുമാര്‍ കാട്ടുമുണ്ട (വിദ്യാഭ്യാസം ),
കാളിദാസന്‍ പല്ലാട്ട് (സാമാജികം), വിനോദ്കുമാര്‍ സി പി (ആപത് സേവ),
സൗമ്യ മനമ്മല്‍ (സ്വാവലംബന്‍), രവീന്ദ്രന്‍ തെരുവത്ത് (ആരോഗ്യം) തുടങ്ങിയവരെ വിവിധ മേഖലകളിലേക്ക് കാര്യകർത്താക്കളെ നിശ്ചയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}