മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു

അബ്ദുറഹ്മാൻ നഗർ മണ്ഡലം കൊളപ്പുറം സൗത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിരാണത്തിൽ അനുശോചന യോഗം നടത്തി. 

അശ്റഫ് ആൽ പരിപാടിക്ക് സ്വാഗതം പറഞ്ഞു. റിയാസ് കല്ലൻ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ മുൻമുഖ്യമന്ത്രി ജനഹൃദയങ്ങളിൽ ജീവിച്ച വ്യക്തിയും പാവങ്ങളുടെ പ്രയാസം കണ്ട മഹാ മനുഷ്യനും എല്ലാവരെയും ഒരുപോലെ കാണുന്ന മഹത് വ്യക്തിയാണെന്നും അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പി പി സഫീർ ബാബു പറഞ്ഞു.
 
അബ്ദുറഷീദ് പി കെ, വാർഡ് മെമ്പർമാരായ കെ എം ബേബി, സജ്ന അൻവർ, മറ്റു മത, സാമൂഹിക,രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവരായ ഇ മുഹമ്മദലി സഖാഫി, കെ ടി സിദ്ദീഖ് ബാഖവി, നസീർ മതാരി, റഷീദ് കല്ലൻ,സൈഫു ചോലക്കൻ, മുസ്തഫ ഇടത്തിങ്ങൽ ഷാഫി ശരത്ത്, അനി പുൽത്തടത്തിൽ, ഉമ്മർകോയ നരിക്കോട്, അൻവർ അവയിൽ ഫഹദ് സി കെ എന്നിവർ അനുശോചിച്ചു. സലാഹുദ്ദീൻ കൊളക്കാട്ടിൽ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}