ഊരകം: ചാന്ദ്രദിനത്തോടനുബന്ധിച്ച് ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ "തിങ്കളും താരങ്ങളും" ചാന്ദ്രദിനമാഗസിൻ സ്കൂൾ പി.ടി.എ.പ്രസിഡന്റ് എം.പി.അബ്ദുൽ മജീദ് ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് മാസ്റ്ററുടെ സാനിധ്യത്തിൽ സക്കരിയ്യ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.
ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യവും സവിശേഷതകളും ഉൾക്കൊള്ളിച്ചുള്ള മാഗസിൽ കെട്ടിലും മട്ടിലും വളരെ ഉയർന്ന നിലവാരം പുലർത്തുന്നതായും കുട്ടികൾക്ക് ബഹിരാകാശ യാത്രകളെ കുറിച്ചും ബഹിരാകാശ സഞ്ചാരികളെ കുറിച്ചും മറ്റും കൃത്യമായ വിവരങ്ങൾ ലഭിക്കാനുള്ള ഒരു ഗ്രന്ഥമായി ഈ മാഗസിൻ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് മാഗസിൻ പരിചയപ്പെടുത്തിയ എസ്.ആർ.ജി. കൺവീനർ അബ്ദുറഷീദ് മാസ്റ്റർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ആദ്യ ബഹിരാകാശ സഞ്ചാരികളായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായി മെഹ്വിഷ് പാഷ, ഷഹറോസ്, റാഹിൽ എന്നിവർ കുട്ടികളുമായി സംവദിച്ചു.
സ്റ്റാഫ് സെക്രട്ടറി ഖൈറുന്നീസ ടീച്ചർ, സുമയ്യ ടീച്ചർ, ശ്രീജ ടീച്ചർ, ശമീല ടീച്ചർ, നിഖില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.