എസ് വൈ എസ് ചങ്ങാത്തം ആരംഭിച്ചു

മലപ്പുറം: എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ജില്ലയിലെ വിവിധ സോണ്‍ കേന്ദ്രങ്ങളില്‍ സംഘിടപ്പിക്കുന്ന ചങ്ങാത്തം പരിപാടിക്ക് തുടക്കമായി. സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍ നിര്‍വ്വഹിച്ചു. സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍കാട് അധ്യക്ഷത വഹിച്ചു. 

12 സോണ്‍ കേന്ദ്രങ്ങളിലാണ് ചങ്ങാത്തം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സംഗമത്തില്‍ സി.കെ. ശക്കീര്‍, ടി. സിദ്ദീഖ് സഖാഫി,  മുജീബ് റഹ്മാന്‍ വടക്കേമണ്ണ, സൈദ് മുഹമ്മദ് അസ്ഹരി, പി കെ മുഹമ്മദ് ശാഫി, കെ. സൈനുദ്ദീന്‍ സഖാഫി, എം. ദുല്‍ഫുഖാര്‍ സഖാഫി, പി.ടി.നജീബ്, ശിഹാബുദ്ദീന്‍ അംജദി, സിദ്ധീഖ് മുസ് ലിയാര്‍ മക്കരപ്പറമ്പ്, എഞ്ചിനീയര്‍ അഹ്മദലി കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}