വേങ്ങര: വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2023-24 വർഷത്തേക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറം വിതരണം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ കെ.കെ. ഹൈദ്രോസിന് നൽകി നിർവഹിച്ചു.
ചടങ്ങിൽ വേലായുധൻ പി, ജാബിർ സി കെ, നസ്റുദ്ധീൻ എൻ പി, ഹംസക്കുട്ടി എം, സിദ്ധീഖ് സി കെ, ഇല്യാസ് കെ ടി, അസീസ് സി കെ, ചന്ദ്രൻ വി ഐ എന്നിവർ സംബന്ധിച്ചു.