പെരിന്തൽമണ്ണ: സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻ.ജി. ഒ കോൺഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എൻ ജി ഒ മീറ്റും അമ്പത് ശതമാനം സബ്സിഡിയോടെ ഗുണഭോക്താക്കൾക്ക് ലാപ് ടോപ് വിതരണവും സംഘടിപ്പിച്ചു. കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ എൻ ജി ഒ മീറ്റ് നജീബ് കാന്തപുരം എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ ലാപ് ടോപ് വിതരണത്തിനായി തെരഞ്ഞെടുത്ത സംഘടനകൾക്കുള്ള ലാപ് ടോപ്പുകൾ എം എൽ എ വിതരണം ചെയ്തു. എൻജി ഒ ഫെഡറേഷൻ ദേശീയ കോർഡിനേറ്റർ അനന്തു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ ചിറക്കൽ, അഡ്വ. മുസ്തഫ പരതക്കാട് റിയാസ് പി സി , അഡ്വ: ബക്കർ മാറഞ്ചേരി, യൂസുഫലി വലിയോറ ബദരിയ്യ, എം പി ചന്ദ്രൻ, അഷ്ക്കർ മൈൽസ്, സത്യൻ കണ്ടനകം ,നാസർ ബാബു ടി മുഹമ്മദ് ഷാഫി, ബഷീർ കോട്ട കുന്ന് ,റാബിയ, കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ദേശിയ കോർഡിനേറ്റർ അനന്തു കൃഷ്ണന് ജില്ലാ കമ്മറ്റിയുടെ ഉപഹാരം നജീബ് കാന്തപുരം എം എൽ എ ചടങ്ങിൽ വെച്ചു നൽകി. പ്രോഗ്രാം കൺവീനർ മൈമൂന സ്വാഗതവും ഫസൽ വാരിസ് നന്ദിയും പറഞ്ഞു.