കണ്ണമംഗലം: കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് (കിപ്റ്റ്) ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.
ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് പി ടി അലവി അധ്യക്ഷത വഹിച്ചു. സിപിഐഎം കോട്ടക്കൽ ഏരിയ സെക്രട്ടറി അലവി, ഏരിയ കമ്മിറ്റി മെമ്പർ എൻ കെ പോക്കർ, സബാഹ് കുണ്ടുപുഴക്കൽ, കെ വി ബാലസുബ്രഹ്മണ്യൻ, കെ ടി സമദ്, പഞ്ചായത്ത് മെമ്പർമാരായ ഇസ്മായിൽ തലപ്പത്തൂർ, ഹംസ കെ കെ , എൽ സി സെക്രട്ടറി മണി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
രജീഷ് സ്വാഗതവും അബ്ദുല്ല കുട്ടി നന്ദിയും പറഞ്ഞു.