വേങ്ങര: തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയായുധങ്ങൾ ലഭ്യമാക്കുകയോ, പണിയായുധങ്ങൾക്ക് വാടക നൽകുകയോ വേണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ വേങ്ങര പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കളത്തിങ്ങൽ പടി കുത്തിക്കണക്കി നഗറിൽ (വ്യാപാരഭവൻ) ചേർന്ന സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി ടി സോഫിയ ഉദ്ഘാടനം ചെയ്തു. കെ കെ രാമകൃഷ്ണൻ അധ്യക്ഷനായി.
പി കൊറ്റിക്കുട്ടി പതാക ഉയർത്തി. എൻ കെ നിഷ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി പി ഷീല ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയാ സെക്രട്ടറി എൻ കെ പോക്കർ ,എൻ വേണുഗോപാൽ, വി ശിവദാസ് ,പി പത്മനാഭൻ ,സി രവി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ കെ രാമകൃഷ്ണൻ (പ്രസിഡൻ്റ്) ,കെ മൊയ്തീൻ, എ കെ രാധ, എൻ കെ നിഷ (വൈസ് പ്രസിഡൻറ് മാർ), പി പി ഷീല ദാസ് (സെക്രട്ടറി), ഗീത പത്മനാഭൻ, പി മിനി, കെ സുബൈദ (ജോ. സെക്രട്ടറിമാർ), കെ വി ലീലാവതി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.