വേങ്ങര: മുസ്ലിം ലീഗ് ഡൽഹിയിൽ നിർമ്മിക്കുന്ന ദേശീയ ആസ്ഥാനത്തിന് ഫണ്ട് ശേഖരണത്തിന് വേങ്ങര മണ്ഡലത്തിൽ തുടക്കമായി. ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വളപ്പിൽ ഉമ്മർഹാജിയിൽ നിന്ന് 50000 രൂപയുടെ ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മണ്ഡലം ലീഗ് പ്രസിഡൻറ് പി.കെ അസ് ലു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണൻ, ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് ശരീഫ് കുറ്റൂർ, മണ്ഡലം ലീഗ് ഭാരവാഹികളായ പി.കെ അലി അക്ബർ, ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, ആവയിൽ സുലൈമാൻ, ചാക്കീരി ഹർഷൽ, എം.കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ, മുസ്തഫ മങ്കട, ഊരകം പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ.ടി അബ്ദുസ്സമദ്, എൻ.ഉബൈദ് മാസ്റ്റർ, എം.എസ് എഫ് മണ്ഡലം പ്രസിഡൻ്റ് എൻ.കെ നിഷാദ്, ചാക്കീരി നൗഷാദ് എന്നിവർ സംബന്ധിച്ചു.