വേങ്ങര: തെരുവുനായ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് കൂരിയാട് സർക്കിൾ ഭാരവാഹികൾ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദിന് നിവേദനം നൽകി.
കൂരിയാട് സർക്കിൾ പ്രസിഡന്റ് ഷബീറലി നഈമി, സർക്കിൾ സെക്രട്ടറി ഫൈറൂസ്, സർക്കിൾ യൂസി അനീസ് സഖാഫി, യൂണിറ്റ് ക്യാബിനറ്റ് അംഗം ഫാസിൽ ഇ വി, യൂണിറ്റ് സെക്രട്ടറി അയ്യൂബ്, സർക്കിൾ സാന്ത്വന ലീഡർ ഇസഹാഖ് ഇ വി എന്നിവർ ചേർന്ന് നിവേദനം കൈമാറി.