തിരൂരങ്ങാടി: ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥിനി വെള്ളത്തിൽ മുങ്ങിമരിച്ചു. കൊണ്ടോട്ടി മൊറയൂർ സ്വദേശി പീടിക കണ്ടി അബ്ദുൽ ജബ്ബാറിന്റെ മകൾ ആഫിയ (12) ആണ് മരിച്ചത്.
എ ആർ നഗർ വി കെ പടിയിൽ
വെച്ചാണ് സംഭവം. ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. വി കെ പടിയിലെ വയലിലെ
കുഴിയിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഉടനെ
തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹംതിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.