11-ാം വാർഡിൽ വയോ ക്ലബ് രൂപീകരിച്ചു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിലെ 39 അംഗൻവാടികളും കേന്ദ്രീകരിച്ച് വയോക്ലബ് രൂപീകരണത്തിന്റെ ഭാഗമായി 11-ാം വാർഡിൽ വയോ ക്ലബ് രൂപീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ കെ സലീം ഉദ്ഘാടനം ചെയ്തു. 

അംഗൻവാടി ടീച്ചർ ഗൗരി അധ്യക്ഷത വയിച്ചു. പ്രസിഡന്റ് ബാലൻ വേങ്ങര, ജനറൽ സെക്രട്ടറി അലവിക്കുട്ടി തയ്യിൽ, ഇന്ദിര കുന്നേകാവ്, നജ്മു, കുഞ്ഞീൻ, നബീസ കൂനാരി, പാത്ത്മ്മ കട്ടി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

View all
Error: No Results Found