ന്യൂ യുവധാര ക്ലബ്ബ്‌ സംഘടിപ്പിച്ച വോളിബോൾ ലീഗ് സീസൺ-1 ൽ ബ്ലാക്ക് സ്‌കോഡ് ചാമ്പ്യന്മാരായി

പറപ്പൂർ: എടയാട്ട് പറമ്പ് ന്യൂ യുവധാര ക്ലബ് സംഘടിപ്പിച്ച വോളിബോൾ ലീഗ് സീസൺ-1 ൽ ബ്ലാക്ക് സ്‌കോഡ് ചാമ്പ്യന്മാരായി. അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ചലഞ്ചേയ്‌സിനെ പരാജയപ്പെടുത്തിയാണ് വിജയികളായത്.

4 ഗ്രൂപ്പുകളായി തരം തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത്. മത്സരങ്ങളുടെ ഉദ്ഘാടനം പറപ്പൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും രണ്ടാം വാർഡ് മെമ്പർ കൂടിയായ സൈദുബിൻ ഇ കെ നിർവഹിച്ചു.

ചടങ്ങിൽ ക്ലബ്‌ സെക്രട്ടറി ആദിൽ വി എസ് , പ്രസിഡന്റ് വഹീദ് എ കെ, പ്രവാസി കോർഡിനേറ്റർ ഹനീഫ തയ്യിൽ എന്നിവർ സാന്നിധ്യം വഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}