കണ്ണമംഗലം: വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് എസ് വൈ എസ് കണ്ണമംഗലം സർക്കിൾ കമ്മിറ്റി കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസക്ക് നിവേദനം നൽകി.
ഭാരവാഹികളായ പീകെ അബ്ദുല്ല സഖാഫി, സാലിം മുസ്‌ലിയാർ, ശമീർ ഫാളിലി, ബീരാൻ കുട്ടി സഖാഫി, ശബീറലി, നൗഷാദ് എന്നിവർ സംബന്ധിച്ചു.