കണ്ണമംഗലം: പടപ്പറമ്പ് ഗാലക്സി ആർട്സ് & സ്പോർട്സ് ക്ലബ് പുതുതായി പുറത്തിറക്കിയ ആംബുലൻസ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഇ കെ ഇർഷാദലി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു
എം ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തയ്യിൽ ഹസീന,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സിദ്ദീഖ്, ടി റഹിയാനത്ത്, പഞ്ചായത്ത് മെമ്പർമാരായ, പി പി സോഫിയ, കെ കെ ഹംസ,കെ സുബ്രഹ്മണ്യൻ, കെ വി ഹുസൈൻ, സി.ശങ്കരൻ, പൂക്കുത്ത് മുജീബ്, നെടുമ്പള്ളി സൈദു, ഇ കെ. ആലിമൊയ്തീൻ, വി.മണി, പുള്ളാട്ട് മുജീബ്, കെ വി. ബാലസുബ്രഹ്മണ്യൻ, ഇ കെ യൂസഫലി, ജാബിർ പുള്ളാടൻ, നഹ് ദാൻ ചിറ്റൂർ, പി.സൈഫുദ്ദീൻ, കെ.സഫുവാൻ, എൻ സുഫിയാൻ, എ കെ അസ്‌ലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.