ഊരകം: പരിസ്ഥിതി ദിനം വ്യത്യസ്ഥ പരിപാടികളോടെയാണ് ഊരകം കീഴ്മുറി ജി.എം.എൽ.പി സ്കൂൾ നെല്ലിപ്പറമ്പിൽ കൊണ്ടാടിയത്. പരിസ്ഥിതി സൗഹൃദത്തിന്റെ സന്ദേശം കുട്ടികൾക്ക് കൈമാറിക്കൊണ്ട് തളിരില നാച്വറൽ ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ മൈമൂനത്ത് നിർവ്വഹിച്ചു.
ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തെ പ്രകൃതി സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ഭൂമിക്ക് തന്നെ ഭീഷണിയായ പ്ലാസ്റ്റിക്ക് സ്കൂൾ കാമ്പസിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കുവാനും സ്വന്തം വീടുകളിലും പരിസരങ്ങളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കുന്നതിനുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്തു.
ഈ വർഷത്തെ പരിസ്ഥിതി ദിന പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ജൈവവൈവിദ്യപാർക്ക്, ഔഷധ്യോധ്യാനം, ശലഭപാർക്ക് എന്നിവ നിർമ്മിക്കുമെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ ക്ലബ് കൺവീനർമാരായ ശ്രീജ ടീച്ചർ, ഖൈറുന്നീസ ടീച്ചർ, നുസ്റത്ത് ടീച്ചർ എന്നിവർ അറിയിച്ചു.