ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

എ ആർ നഗർ: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കൊളപ്പുറം ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ടൗൺ പ്രസിഡന്റ് ഉബൈദ് വെട്ടിയാടൻ അധ്യക്ഷനായി. കെ.പി സി സി മൈനോറിറ്റി സെൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ, പി.എം സബീന ഉദ്ഘാടനം ചെയ്തു.പ്രമുഖ മോട്ടിവേഷൻ ട്രെയ്നർ അഷ്റഫ് രാങ്ങാട്ടൂർ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസെടുത്തു.

പഞ്ചായത്തിലെ ക്ഷീര കർഷകൻ പുള്ളിശ്ശേരി മൊയ്ദീൻ കുട്ടി ഹാജി, വയോജനക്ഷേമ രംഗത്ത് നൽകിവരുന്ന വിവിത സേവനങ്ങൾക്ക് ജി.എസ് വാരിയർ, എറണാകുളത്ത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേളയിൽ റക്സിൻ, ക്യാൻവാസ് & ലതർ കരകൗശല നിർമാണത്തിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് അമീൻ,  കൊളപ്പുറത്തിൻ്റെ യുവഗായിക നാജിയ അലി, എന്നിവരെയും ആദരിച്ചു. 

മണ്ഡലം പ്രസിഡൻ്റ്  കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, യുഡിഎഫ് ചെയർമാൻ കാടേങ്ങൽ  അസീസ് ഹാജി, , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങി ലാൻ, മണ്ഡലം വൈസ് പ്രസിഡൻ്റ്  മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലൻ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുലൈഖ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ, മണ്ഡലം ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി മാട്ടറ, അബുബക്കർ കെ കെ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്  ഷാഫി ശാരത്ത് എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർമാരായ ഷൈലജ പുനത്തിൽ, സജ്ന അൻവർ, ടൗൺ സെക്രട്ടറി ബഷീർ പുള്ളിശ്ശേരി എന്നിവർ നേതൃത്വം നൽകി. ഫൈസൽ കാരാടൻ സ്വാഗതവും റഷീദ് വി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}