ഊരകം: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വേങ്ങര അൽ ഇഹ്സാൻ ദഅവ കോളേജിലെ വിദ്യാർത്ഥിയായ മണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി പാച്ചീരി ജുനൈസ് മകൻ മുഹമ്മദ് റഹീസ് (21) ആണ് മരണപ്പെട്ടത്.ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.ഊരകം മമ്പീതിയിൽ കടലുണ്ടി പുഴയിൽ തൂക്കു പാലത്തിനു താഴെ ശനിയാഴ്ച വൈകുന്നേരം ആണ് അപകടം.
രണ്ട് കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു.
നാട്ടുകാരും മലപ്പുറം ഫയർ ആൻറ് റസ്ക്യു സ്റ്റേഷനിലെ സ്കൂബാ ടീമും ചേർന്ന് തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്ത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു .
മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൾ സലിം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിയ്യക്കുറുശ്ശിയിൽ
ജിഎൽപി സ്കൂളിനു സമീപം താമസിക്കുന്ന പിതാവ് ജുനൈസ്
ഓട്ടോ ഗുഡ്സ് ഡ്രൈവർ ആണ്.
ഉമ്മ: സുലൈഖ, സഹോദരങ്ങൾ: റമീസ്, അനീസ്.