വേങ്ങര: വേങ്ങര ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റ് ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ എയർ ബെഡ് വേങ്ങര പാലിയേറ്റീവ് അധികൃതർക്ക് കൈമാറി.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഷാനിബ ടീച്ചർ, വളണ്ടിയർമാരായ നിഹാൽ, റംജിദ്, അശ്ഫിദ, ജന്നത്ത് എന്നിവരിൽ നിന്നു വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ ഉപകരണം ഏറ്റു വാങ്ങി.
സെക്രട്ടറി അഹമ്മദ് ബാവ ടികെ, വൈസ് പ്രസിഡന്റ് റഫീഖ് പി. കെ,
പി. പി. കുഞ്ഞാലി മാസ്റ്റർ, അഷ്‌റഫ് പാലേരി എന്നിവർ പരിപാടിയിൽ സന്നിഹിതരായി.