മലപ്പുറം: ജനങ്ങളുടെ ജീവന്
ഭീഷണിയായി മാറിയ തെരുവ്നായ ശൈല്യം രൂക്ഷമായ സാഹചര്യത്തിൽ 'തെരുവ് നായകളെ നിയന്ത്രി
ക്കുക, മനുഷ്യ ജീവൻ രക്ഷി
ക്കുക' എന്ന ആവശ്യം ഉന്നയിച്ച് എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ ഗ്രാമ പഞ്ചായത്തുകൾക്കും നിവേദനം നൽകുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് ശാഫി നിർവ്വഹിച്ചു.
കൊളത്തൂർ, മൂർക്കനാട് സർക്കിൾ കമ്മിറ്റികളുടെ നിവേദനം മൂർക്കനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ മുനീർ, പഞ്ചായത്ത് സെക്രട്ടറി എ.ബി ബെൻസി എന്നിവർക്ക് കൈമാറി. ഐസിഎഫ് നാഷനൽ കമ്മിറ്റി പ്രസിഡൻ്റ്
ഉമർ സഖാഫി മൂർക്കനാട് ,സർക്കിൾ കമ്മിറ്റി ഭാരവാഹികളായ
സയ്യിദ് ഹസ്സൻ ബുഖാരി,അനസ് സഖാഫി, ഇദ്‌രീസ് സഖാഫി,റഫീഖ് നഈമി,ഫുവാസ് നുസ്‌രി,റഷീദ് അഹ്സനി എന്നിവർ പങ്കെടുത്തു.
വിവിധ പഞ്ചായത്തുകളിൽ ജില്ലാ, സോൺ നേതാക്കളുടെ നേതൃത്വത്തിൽ നിവേദനം നൽകും.