വേങ്ങര: ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുകയും, യുവ തലമുറയിലും, വിദ്യാത്ഥികളിലും അതികരിച്ച് വരുന്ന ലഹരി ഉപയോഗത്തെ ചെറുത്ത് തോൽപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പരപ്പിൽപാറ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
വേങ്ങര സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ എം പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, പാറയിൽ ആസ്യ മുഹമ്മദ്, ക്ലബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, ജംഷീർ ഇ കെ എന്നിവർ സംസാരിച്ചു.
അഡ്വ: അമൃത കെ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് വിദ്യാത്ഥികളും യുവാക്കളും മുതിർന്നവരും കയ്യൊപ്പ് ചാർത്തുകയും ലഹരിക്കെതിരെയുള്ള ചിത്ര പ്രദർശനവും സംഘടിപ്പിക്കുകയും ചെയ്തു.
ക്ലബ്ബ് പ്രവർത്തകരായ സമദ് കുറുക്കൻ, ഇബ്രാഹീം കെ കെ , സാദിഖ് വി.എം, അലി അക്ബർ കെ , സുമേഷ് വി, ഷിബിലി എ ടി, കലാം കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.