കരിപ്പൂർ: അരക്കോടി രൂപയുടെ
സ്വർണവുമായി കരിപ്പൂരിൽ ഊരകം സ്വദേശി
പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്.
ഊരകം കണ്ണൻതോടി
ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ്
ഉദ്യോഗസ്ഥർ പിടികൂടിയത്.
ശരീരത്തിനുള്ളിലൊളിപ്പിച്ച മൂന്ന് ക്യാപ്പൂളുകളിൽ നിന്നാണ് സ്വർണം മിശ്രിതം പിടികൂടിയത്. ഇതിൽ നിന്ന് സ്വർണം
വേർതിരിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.
ഇയാൾക്ക് 60,000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.