വിദ്യാർത്ഥികളെ വാർഡ് മെമ്പർ ആദരിച്ചു

വേങ്ങര: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ  വേങ്ങര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ വിദ്യാർത്ഥികളെ വാർഡ് മെമ്പർ എ കെ നഫീസ ആദരിച്ചു. 

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 13 വിദ്യാർത്ഥികളാണ് വാർഡിൽ നിന്ന് മാത്രം എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് ഇത് അഭിമാനകരമായ നേട്ടമാണെന്ന് വാർഡ് മെമ്പർ പറഞ്ഞു. പരിപാടിയിൽ  എ പ്ലസ് നേടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. 

വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി കെ സി ബിരാമൻകുട്ടി മാസ്റ്റർ, കോയ മാസ്റ്റർ, സമീർ മാസ്റ്റർ, എ പി ബാവ, ഇബ്രാഹിം എ കെ, എ ഡി എസ് ഗീത, ആശ വർക്കർ ഗിരിജ എന്നിവ ആശംസകൾ അറിയിച്ചു സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}