വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ. എസ് യൂ കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ വേങ്ങര പഞ്ചായത്തിൽ നിന്നുള്ള എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി പി. ഇഫ്തിക്കാറുദ്ധീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.നിധീഷ് മുഖ്യ പ്രഭാഷണം നടത്തി.
കെ. പി. സി. സി മെമ്പർ പി. എ. ചെറീത്, പി പി സഫീർ ബാബു, കാപ്പൻ മുസ്തഫ, ടി കെ പൂച്ചിയാപ്പു, ടി വി റഷീദ്, വി ടി മൊയ്‌ദീൻ, മുരളി ചേറ്റി പുറം, സാക്കിർ വേങ്ങര, സി എച്ച് അനീസ്, പൂച്ചെങ്ങൽ അലവി എന്നിവർ പ്രസംഗിച്ചു.