വേങ്ങര: വേങ്ങരഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പൂക്കുളം ബസാറിൽ ആരംഭിക്കുന്ന അങ്കണവാടിയും പരിസരവും ശുചീകരിച്ചു.
പതിനാലാം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്, വാർഡ് എ.ഡി.സ് അജിത കെ.സി, അങ്കണവാടി ടീച്ചർ സത്യഭാമ സി.വി, ഹെൽപ്പർ അനിത എം.പി, പ്രസീത കെ.സി, അൻവർ മാട്ടിൽ, മുഹമ്മദ് പാറയിൽ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.
ഡിസ്കോ ക്ലബ്ബ് അംഗങ്ങളായ മുനീർ കെ.കെ, ജുനൈദ് പി.സി, നബീൽ മുന്ന കെ.കെ,സിനോജ് കെ.സി, മുസ്തഫ കെ, നൗഫൽ കാട്ടിൽ, കബീർ, ജൂറൈജ് കാട്ടിൽ, അബ്ദുൽ ബാരി തുടങ്ങിയവർ പങ്കെടുത്തു.