വേങ്ങര: വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റ് ലഹരി വിരുദ്ധ റാലി നടത്തി. സ്കൂൾ പ്രിൻസിപ്പാൾ രാജൻ പി ബി ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വച്ച് എല്ലാ കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കയും ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ചാർട്ടുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. എൻ.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസർ ആരിഫ എ, ലീഡർമാരായ മുഹമ്മദ് അഫസൽ, ഹിഷാം, രേഷ്മ, റിദ എന്നിവർ നേതൃത്വം നൽകി.