ഊരകം: ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഊരകം പഞ്ചായത്ത് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയാണ് ആദരം '2023 ചടങ്ങിൽ വെച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് പുറമെ പരീക്ഷ എഴുതി വിജയിച്ച എല്ലാ വിദ്യാർത്ഥികളേയും ആദരിച്ചത്.
ഊരകം പഞ്ചായത്ത് പ്രസിഡന്റ് കെ. കെ സയ്യിദ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് ഊരകം പഞ്ചായത്ത് വൈസ്. പ്രസിഡന്റ് എം. കുഞ്ഞാപ്പ അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജ. സെക്രട്ടറി എൻ. ഉബൈദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കെ. ടി അബൂബക്കർ മാസ്റ്റർ, നൗഫൽ മമ്പീതി, അമീർ വി.കെ, കെ. ടി ഹംസ, വി. കെ മൈമൂനത്ത്, റാഫി പഞ്ചിളി, കരീം കെ. ടി, വി. പി മുഹമ്മദ് കുട്ടി, ടി. എം മാനു എന്നിവർ സംസാരിച്ചു.