ഊരകം: മർകസ് പബ്ലിക് സ്കൂൾ മമ്പീതി
കെ ജി പ്രവേശനോത്സവം അലിഫ് ഡേ നടന്നു. സയ്യിദ് ഹസൻ ശാത്വിരി തോട്ടക്കോട്
വിദ്യാർത്ഥികൾക്ക് ആദ്യക്ഷരം കുറിച്ചു. മർകസ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി ഉദ്ഘാടനം ചെയ്തു.
അക്കാദമിക് കോ ഓർഡിനേറ്റർ അബ്ദുറഹ്മാൻ സഖാഫി, മോറൽ ഹെഡ് അബ്ദുറഹ്മാൻ മുസ്‌ലിയാർ, പ്രിൻസിപ്പൾ അസീസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
കമാൽ സഖാഫി, അബ്ദുൽ റഹൂഫ്, ഖാലിദ് സഖാഫി ഹാരിസ് അഹ്സനി സഈദ് കോട്ടുമല, സദീക ബീവി, ഉമൈറ, ഷമീമ, മഞ്ജുള എന്നിവർ സംബന്ധിച്ചു.