പറപ്പൂർ: ആറ് ദിവസം മുമ്പ് ഇല്ലിപിലാക്കലിൽ മൂന്നുപേർ ചേർന്ന് രണ്ട് വണ്ടികളിലായി രാത്രിയിൽ പുത്തൻതോട് പാലത്തിന് മുകളിൽ വാഹനം നിർത്തി മാലിന്യം അടങ്ങിയ കവറുകൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞതിന്റെ വിവരം ലഭിച്ച് രണ്ട് ദിവസത്തിനകം പറപ്പൂർ പഞ്ചായത്ത് അധികൃതർ ഇടപെട്ട് മാലിന്യം നിക്ഷേപിച്ചവരെ തിരിച്ചറിയുകയും അവരോട് മാലിന്യം അവിടെ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചായത്തിന്റെ താക്കീത് വക വെക്കാതെ മാലിന്യം പൂർണമായും നീക്കം ചെയ്യാതെ കുറ്റക്കാർ പോവുകയാണുണ്ടായത്.
എന്നാൽ അതിന് ശേഷവും മാലിന്യം തള്ളുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം രാത്രി തോടിന് സമീപത്തായി താമസിക്കികുന്ന ചിറയിൽ സുബ്രമണ്യന്റെ വീടിന് മുന്നിലും രണ്ട് ചാക്ക് മാലിന്യം തള്ളിയ നിലയിലാണ്. ഇത് മനപൂർവ്വം കൊണ്ടുവന്നിട്ടതാണെന്ന് നാട്ടുക്കാർ പറയുന്നു. ഇത്തരത്തിൽ തോട്ടിലും വീട്ടു പരിസരത്തും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പറപ്പൂർ പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.