എ ആർ നഗർ: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി,സർവ്വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡൻ്റ്, കെ എസ് എസ് പി എ നിയോജക മണ്ഡലം പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന പൊതുപ്രവർത്തന രംഗത്തെ നിറസാനിധ്യവുമായിരുന്ന സി.കെ ആലസ്സൻകുട്ടിയുടെ നിര്യാണത്തിൽ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെണ്ടപ്പുറായ അങ്ങാടിയിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ അധ്യക്ഷനായി, ഇസ്മായീൽ പൂങ്ങാടൻ ഐ യുഎംഎൽ, ലിയാഖത്തലികാവുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, പി.കെ അലവി സി പി ഐ എം, അലി മുസ്ലിയാർ ടി, മുസ്ലിം ജമാഅത്ത്, പ്രകാശ് കുണ്ടൂർ കോൺഗ്രസ് എസ്, അബൂ സാദിഖ് മൗലവി ഐഎൻഎൽ, ബേങ്ക് പ്രസിഡൻ്റ് അസീസ് എ പി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൊണ്ടാണത്ത് റഷീദ്, മുൻ ബേങ്ക് പ്രസിഡൻ്റ് ലത്തീഫ് കെ.ടി, ഹമീദ് മാസ്റ്റർ, വെൽഫയർ പാർട്ടി,സി പി ഭാസ്കർ ബി ജെ പി, അലി ആസാദ്,മൻസൂർ പി പി, ജനതാദൾ, കബീർ ആസാദ്,ബീരാൻ കുട്ടി കെ എസ് എസ് പി എ, കെ.സി അബ്ദുറഹിമാൻ എംഇഎസ്, പിടിഎ പ്രസിഡൻ്റ് കാവുങ്ങൽ അബ്ദുറഹിമാൻ, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ കെ പി മൊയ്ദീൻ കുട്ടി, പി.കെ മൂസ ഹാജി,പി സി, ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, പി കെ ഹസ്സൻ, സക്കീർ ഹാജി, ഉബൈദ് വെട്ടിയാടൻ, അബുബക്കർ കെ.കെ എന്നിവർ നേതൃത്വം നൽകി.