കണ്ണമംഗലം: വട്ടപ്പൊന്ത എ ആർ നഗർ എം ഇ എസ് സെൻട്രൽ സ്കൂളിൽ ബക്രീദ് ദിന പരിപാടികൾ സംഘടിപ്പിച്ചു.
മെഹന്ദി മത്സരം, പെരുന്നാൾ ആശംസ കാർഡ് നിർമ്മാണം, ക്വിസ് തുടങ്ങിയ മത്സരങ്ങളും തുടർന്ന് ഒപ്പനയും നടത്തി.
കുട്ടികളിലെ സർഗ്ഗ വാസനയെ ഉണർത്തിയ മെഹന്തി മത്സരവും ആശംസ കാർഡ് നിർമാണ മത്സരവും വേറിട്ട ഒരനുഭവമായി.
ക്വിസ് മത്സരത്തിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ ഫാത്തിമ നമിൻ, ഷെസിൽ മുനീർ, അഹ്‌മദ് ഷാൻ എന്നിവരും, പെരുന്നാൾ ആശംസ കാർഡ് നിർമാണ മത്സരത്തിൽ അഞ്ചാം ക്ലാസ്സിലെ ദിൽഷന, മെഹന്തി മത്സരത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മെഹ്‌ന നാലാം ക്ലാസ്സ് വിദ്യാർത്ഥിനി നിഷ്‌വ എന്നിവരും സമ്മാനർഹരായി.
അറബിക് അധ്യാപിക സലീന ടീച്ചർ നേതൃത്വം കൊടുത്ത ഈ പരിപാടി പ്രിൻസിപ്പാൾ കെ മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.