വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.ഹയർ സെക്കന്ററി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷത്തെ എസ്.എസ്. എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അമ്പത്തേഴ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
സ്കൂൾ മാനേജ്മെന്റും, ടീച്ചേഴ്‌സും, കനറാ ബാങ്ക് കുന്നുംപുറം ബ്രാഞ്ചും സംയുക്തമായി നടത്തിയ 'ആദരം 2023' പരിപാടിയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
മലപ്പുറം കനറാ ബാങ്ക് റീജണൽ ഓഫീസിലെ ഡിവിഷണൽ മാനേജർ അനൂപ് കുമാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കനറാ ബാങ്ക് കുന്നുംപുറം ശാഖാ മാനേജർ പ്രസീൻ ജ്യോതി. പി, സ്കൂൾ ഡെപ്യൂട്ടി എച്ച്.എം ഗീത എസ്, ലിജിൻ ബി, ജിതേഷ് എ, സുകുമാരൻ കൂടത്തിൽ, സംഗീത പി, ഷംന പി, മായ പി എന്നിവർ സംസാരിച്ചു.