എ ആർ നഗർ: അടിയന്തിരാവസ്ഥകാലത്ത് കഠിനമായ പീഠനമുറകൾ അനുഭവിച്ചും പ്രസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി കഷ്ടതയനുഭവിച്ചും ജയിലറകളിൽ കിടന്നവരെ ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി ആദരിച്ചു.
എ ആർ നഗർ പുകയൂരിൽ ചെമ്പ്രത്ത് കുട്ടൻ, മേലെപുറത്ത് വേലായുധൻ, പല്ലാട്ട് ഭാസ്കരൻ, വി പി കണ്ടർ തുടങ്ങിയവരാണ് അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലറയ്ക്കുള്ളിൽ കഴിഞ്ഞത്. അവർ നാല് പേരിൽ വി പി കണ്ടർ ഇന്ന് ജീവിച്ചിരിപ്പില്ല.. ഇവരെ പോലെയുള്ളവർ കഷ്ടപ്പെട്ട് പടുത്തുയർത്തിയ പ്രസ്ഥാനമാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് ബിജെപി മലപ്പുറം ജില്ല സെക്രട്ടറിയും വേങ്ങര മണ്ഡലം പ്രഭാരിയുമായ ദിനേശൻ മാസ്റ്റർ പറഞ്ഞു. പൂർവികർ കഷ്ടപ്പെട്ട് നേടിതന്ന പാദയിലൂടെയാണ് നമ്മളിന്ന് സുഖമമായി സഞ്ചരിച്ചു കൊണ്ടിരിക്കുനത് എന്ന് ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി ജയകൃഷ്ണൻ പറഞ്ഞു. പ്രസ്ഥാനത്തിനു വേണ്ടി പീഡനമനുഭവിച്ചരുടെ അനുഗ്രഹവും ഗുരുത്വവും പ്രാർത്ഥനയുമാണ് നമ്മുടെ സംഘടനാപ്രവർത്തനത്തിൻ്റെ ഊർജ്ജമെന്ന് അദ്ദേഹം പറഞ്ഞു.
ജയിലറയ്ക്കുളളിൽ ക്രൂരമായ പീഡനമനുഭവിക്കേണ്ടി വന്നപ്പോഴും പതറാതെ പോരാടിയ കുട്ടേട്ടനും വേലായുധേട്ടനും കണ്ഠമിടറിക്കൊണ്ടാണ് അന്നത്തെ അനുഭവങ്ങൾ പങ്കുവെച്ചത്. എന്നാൽ അന്നത്തെ പോരാട്ടത്തിലൂടെ നേടിയ പ്രസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയിൽ ഏറെ സന്തോഷമുണ്ടെന്നും അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. പ്രസ്ഥാനത്തിനു വേണ്ടി പോരാടിയവരുടെ കൂട്ടത്തിൽ നമ്മുടെ നാടിന്റെ അഭിമാനമായ കുട്ടേട്ടനെയും വേലായുധേട്ടനെ ആദരിക്കാൻ സാധിച്ചതിലുള്ള സന്തോഷം ജില്ലാ സെക്രട്ടറി പി സുബ്രഹ്മണ്യൻ മറച്ചുവെച്ചില്ല.
നരേന്ദ്ര മോദി ജി നയിക്കുന്ന കേന്ദ്ര സർക്കാറിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് ഒട്ടനവതി കർമ്മപരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാറിന്റെ ജനക്ഷേമപദ്ധതികൾ അടങ്ങിയ ലഘുലേഖയുമായി നേതാക്കന്മാരും പ്രവർത്തകരും വീട് വീടാന്തരം കയറിയിറങ്ങി സമ്പർക്കങ്ങൾ നടത്തിവരുന്നതെന്ന് ഈ അവസരത്തിൽ പി സുബ്രഹ്മണ്യൻ പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറിമാരായ ദിനേശൻമാസ്റ്റർ, പി സുബ്രഹ്മണ്യൻ, വേങ്ങര മണ്ഡലം പ്രസിഡന്റ് വി ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ എർ കെ ശ്രീധർ, ടി ജനാർദ്ദനൻ , സെക്രട്ടറി കെ പി വിബീഷ്, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് കെ പി ബീന തുടങ്ങിയവർ നേതൃത്വം നൽകിയ ചടങ്ങിൽ ബിജെപി എ ആർ നഗർ പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.