വേങ്ങര: "നാടിന് ഒരു നന്മ മരം" പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ എൻ എസ് എസ് വളന്റിയർമാർ പൊതു ഇടങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു. വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, അംഗൻവാടി, സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ തരം ഫലവൃക്ഷ തൈകളാണ് നട്ടത്.
മെഡിക്കൽ ഓഫീസർ ഡോ. സഞ്ജു സി എച്ച് സി യിൽ മാവിൻ തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ഹസീന ബാനു, ഹെൽത്ത് ഇൻസ്‌പെക്ടർ മജീദ്, തുടങ്ങിയവർ പങ്കെടുത്തു.
സ്‌കൂൾ പരിസരത്തെ വീടുകളിലും,വളന്റിയേയ്‌സിനും നും തൈകൾ വിതരണം ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിനത്തിൽ സ്കൂളിനെ വലിച്ചെറിയൽ മുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു.