തോട്ടശേരിയറ: പേങ്ങാട്ടു കുണ്ടിൽ പറമ്പ് എം.ഐ.എസ്.എം യു.പി സ്കൂളിൽ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ബലി പെരുന്നാളിനോടനുബന്ധിച്ച് മെഹന്തി മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ നൈസർഗിക കഴിവുകൾ കണ്ടത്താനും പ്രകടിപ്പിക്കാനും സഹായിച്ച പരിപാടിക്ക് കെ.എം സലീന ടീച്ചർ, പി. ബേബിപത്മജ ടീച്ചർ, പി. റാഹ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
36 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സൻഹ & റിൻസിയ ലുബി ടീം ഒന്നാം സ്ഥാനവും, നഹ് ല ഷെറിൻ& ഷിഫ ടീം രണ്ടാം സ്ഥാനവും, തസ്ലീഹ & നിഹ മെഹറിൻ മുന്നാം സ്ഥാനവും കരസ്ഥമാക്കി.