ഏ ആർ നഗർ: പുതിയത്ത് പുറായ എ എ എച്ച് എം എൽ പി സ്കൂളിൽ വായന വാരാഘോഷത്തിന്റെ ഭാഗമായി "എന്റെ ലൈബ്രറിക്ക് എന്റെ പുസ്തകം" എന്ന പേരിൽ ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി 5 പ്രാദേശിക മേഖല അടിസ്ഥാനത്തിൽ രക്ഷിതാക്കളിൽ നിന്നും പുസ്തകം ശേഖരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ. അബ്ദുൽ മജീദ് ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. പി. ടി.എ പ്രസിഡന്റ് എ.പി മജീദ് അധ്യക്ഷതയായി.
Daഅധ്യാപകരായ അബ്ദുൽ അസീസ് എം. പി, ഉമ്മർ ഫാറൂഖ്, വി.പി വിപിൻ, ഫൈറൂസ് മോൾ, മല്ലിക വി, ഷക്കീല തസ്‌നി , മുസ്മിന, സമീദ് എന്നിവർ നേതൃത്വം നൽകി