വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ക്ലബ്ബും വായനശാലയും സംയുക്തമായി മുഴുവൻ അംഗങ്ങളുടെ വീട്ടിലേക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. വായനശാല പ്രസിഡന്റ് എ വി അബൂബക്കർ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.
വേരേങ്ങൽ ഫൈസൽ, വി കമറു ശരീഫ്, പി കെ സംശീർ, എം.അശ്റഫ്, സി.പി.സൈതലവി, പി സഹദ്, ഇ കെ റഷീദ് എന്നിവർ സംബന്ധിച്ചു.