വേങ്ങര: എസ് ഡി പി ഐ സ്ഥാപക ദിനം കൂരിയാട് ബ്രാഞ്ചിൽ വിപുലമായി ആലോഷിച്ചു. ബ്രഞ്ച് സെക്രട്ടറി ജലീൽ.സി പതാക ഉയർത്തി സ്ഥാപക ദിന സന്ദേശം നൽകി.
തുടർന്ന് കൂരിയാട് പനമ്പുഴ റോഡ് സൈഡിൽ 14 വ്യക്ഷതൈ നട്ടുപിടിപ്പിച്ചു.
തൈ നടൽ ഉദ്ഘാടനം വിമൺ ഇന്ത്യാ മൂവ്മെന്റ് ജില്ലാ കമ്മറ്റി അംഗം ആരിഫ ടീച്ചർ നിർവഹിച്ചു.
നാട്ടുക്കാരായ കൂരിയാട്ട് പടിക്കൽ കേശവൻ, സുബ്രമണ്യൻ എന്ന കുഞ്ഞാപ്പു എന്നിവരും തൈനട്ടു സഹകരിച്ചു. ബ്രാഞ്ച് ഭാരവാഹികളായ ശറഫു എൻ, നൗഷാദ് ഇ വി, ഷൗഖത്ത് കെ, നൗഷാദ് ഓട്ടോ എന്നിവരും പ്രവർത്തകരും അനുഭാവികളും ചടങ്ങിൽ പങ്കാളികളായി.