വേങ്ങര: ഇല്ലിപ്പിലാക്കൽ അൽ ഹുദാ സുന്നി സെക്കണ്ടറി മദ്റസയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വാഴതൈ വിതരണം ചെയ്തു. ശുചീകരണം, ഗ്രീൻ നസീഹ, തൈ നടൽ, കൊളാഷ് പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
അബ്ദുൽ ഗഫൂർ ഫാളിലി, അബ്ദുൽ ജലീൽ സഖാഫി എന്നിവർ സംസാരിച്ചു. ഹംസ മുസ്ലിയാർ, പി.പി ഉസ്മാൻ ഹാജി, സി.അബ്ദുറഹ്മാൻ,സി ടി അബു തുടങ്ങിയവർ പങ്കെടുത്തു.