വേങ്ങര: പ്രവാചകനായ ഇബ്രാഹിം നബിയുടെ വാത്സല്യ പുത്രൻ ഇസ്മായിലിനെ ദൈവകൽപ്പന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്റെ ത്യാഗസ്മരണ പുതുക്കി ഇസ്ലാംമത വിശ്വാസികൾഇന്ന് ബലിപെരുന്നാൾ ആഘോഷിച്ചു വരുന്നു. ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് എല്ലാപള്ളികളിലും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു.
പങ്കിടലിന്റെയും സ്നേഹത്തിന്റെയും ആഘോഷമാണ് ഓരോപെരുന്നാളും വിശ്വാസികൾക്ക്. മൈലാഞ്ചി അണിഞ്ഞ കൈകളും,അത്തർ പൂശിയ പുത്തൻ വസ്ത്രങ്ങളും അണിഞ്ഞു കൊണ്ടാണ് ഈദ് നമസ്കാരത്തിൽ വിശ്വാസികൾ പങ്കെടുത്തത്.
വേങ്ങര ചേറൂർ റോഡ് മനാറുൽ ഹുദാ ജുമാമസ്ജിദിൽ രാവിലെ 7 മണിക്ക് നടന്ന പെരുന്നാൾ നമസ്കാരത്തിന് അനസ്മൗലവി മഞ്ചേരിനേതൃത്വം നൽകി. വർണ്ണ വർഗ്ഗ വിവേചനങ്ങളില്ലാതെ അതിർത്തികൾ താണ്ടി മക്കയിൽ ഒരുമിച്ച് വിശ്വാസികളുടെ ഹജ്ജ് കർമ്മത്തിന്റെ പരീസമാപ്തി കൂടിയാണ് ബലിപെരുന്നാൾ.