എസ് വൈ എസ് എക്കോ സല്യൂട്ട്

വേങ്ങര: പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തിൽ എസ് വൈ എസ് വേങ്ങര സോൺ കമ്മിറ്റി എക്കോ സല്യൂട്ട് നടത്തി. ഇരിങ്ങല്ലൂർ പാലാണിയിൽ നടന്ന ചടങ്ങ് മഹല്ല് ഖാസി കുഞ്ഞാപ്പു ഖാസിമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ മാസ്റ്റർ ക്ലാരി ക്ലാസ്സ്‌ എടുത്തു. സോൺ പരിധിയിലെ മികച്ച കർഷകർക്ക് തൈകൾ നൽകി ആദരിച്ചു. 

സയ്യിദ് അലവി അൽ ബുഖാരി, പറപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹമീദ് എ പി, യൂസുഫ് സഖാഫി കുറ്റാളൂർ, കെ എ റഷീദ്, യൂസുഫ് ചിനക്കൽ, പി ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}