പറപ്പൂർ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് നാസർ പറപ്പൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
നേതാക്കളായ മാനു കോട്ടുമല, ഭാസ്കരൻ ഊരകം, സൈതലവി, നിയാസ് മോൻ, സക്കീർ ഹുസൈൻ, സലൂബ്, നടക്കൽ നാസർ എന്നിവർ നേതൃത്വം നൽകി.