വലിയോറ: വേങ്ങര ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പൂക്കുളം ബസാറിൽ പ്രവർത്തനം ആരംഭിച്ച അങ്കണവാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ആസ്യാ മുഹമ്മദിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ സുഹിജാ ഇബ്രാഹിം നിർവഹിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.
അറിവിന്റെ ലോകത്തേയ്ക് പിച്ചവയ്ക്കുന്ന കുഞ്ഞുങ്ങൾക്കും, മാതാപിതാക്കൾക്കും, നാട്ടുകാർക്കും കളിചിരികളുമായി മധുരസൽക്കാരവും സമ്മാനങ്ങളുമായി അങ്കണവാടിയിൽ സ്വീകരണം ഒരുക്കി സ്വാഗതം ചെയ്തു ഡിസ്കോ ക്ലബ്ബ് പ്രവർത്തകർ.
സുപ്രവൈസർമാരായ ഷാഹിന, ലുബ്‌ന, അങ്കണവാടി വർക്കർ സി.വി സത്യഭാമടീച്ചർ, ഹെൽപ്പർ അനിത എം.പി, ആശാവർക്കർ ലിജി എം.സി, എ.ഡി.സ് അജിത കെ.സി, കുടുംബശ്രീ എക്കൊണ്ടന്റ് സാജിത, ഉമ്മർ കൈപ്രൻ, നാസർ എ.കെ.പ്പി, ബാപ്പു പൂക്കുളം, എ.എൽ.എം. എസ്.സി കമ്മറ്റി അംഗളായ സുഹൈയിൽ, അൻവർ മാട്ടിൽ, അലി എ.കെ തുങ്ങിയവരും ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും കുട്ടികളും പങ്കെടുത്തു.