കക്കാട്: ബീമാപള്ളി മുൻ ഇമാമും എസ്.വൈ.എസ് മുൻ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന കക്കാട് സയ്യിദ് അഹമ്മദ് ജിഫ്രി എന്ന മുത്തുകോയ തങ്ങൾ(88) നിര്യാതനായി. മയ്യിത്ത് നമസ്ക്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കക്കാട് ജുമാമസ്ജിദിൽ. തുടർന്ന് ഖബറടക്കം ജിഫ്രി മഖാമിൽ.
വയനാട്, പലക്കാട് ജില്ലകളിലായി എഴുപതോളം മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ചിരുന്നു.
പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അഹമ്മദ് ജിഫ്രി തിരുവനന്തപുരം ജില്ലാ എസ്.വൈ.എസ് പ്രസിഡന്റുമായിരുന്നു. പ്രസിദ്ധമായ ബീമാപള്ളിയിൽ 17 വർഷം ഇമാമായി പ്രവർത്തിച്ചു. നിരവധി ശിഷ്യഗണങ്ങളുള്ള സയ്യിദ് അഹമ്മദ് ജിഫ്രി മികച്ച സംഘാടകനുമായിരുന്നു.