അബ്ദുറഹിമാൻ നഗർ: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി ഷാരത്ത്, പഞ്ചായത്ത് മെമ്പർമാരായ കെഎം ബേബി, സജിന അൻവർ, ഷൈലജ പുനത്തിൽ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ അനി പുൽത്തടത്തിൽ, അഷ്റഫ് ആയിൽ, അനസ് മമ്പുറം, യൂത്ത് കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം ഭാരവാഹി മജീദ് പുതിയത്തുപുറായ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ സഫ്വാൻ മമ്പുറം, താഹിർ ചെണ്ടപ്പാറായ, ഫൈസൽ എൻ, ഷിജിൽ വി കെ പടി, ഉമ്മർകോയ നരിക്കോടൻ എന്നിവർ നേതൃത്വം നൽകി.
അലി ഹാജി കറുത്താൽ, അലവി ഇ വി,അബു മതാരി, അവർ കുട്ടി തേക്കിൽ, ഇർഷാദ് വി കെ, ഫഹദ് സി കെ, ജംഷീർ വി, ഫൈസൽ കല്ലൻ, ജംഷീർ ആവയിൽ, സിദ്ദീഖ് കെ സി എന്നിവർ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി.