വേങ്ങര: ജെ സി ഐ വേങ്ങര ടൗൺ &
ഭാരതീയ ചികിത്സാ വകുപ്പ് മലപ്പുറം, വേങ്ങര എപ്പിഡമിക് സെല്ലും സംയുക്തമായി ജി. എൽ.പി. സ്‌കൂൾ തട്ടാഞ്ചേരി മലയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജെ സി അഫ്സൽ അധ്യക്ഷത വഹിച്ചു. ജെ സി ഷൗക്കത്തലി കൂരിയാട് സ്വാഗതം പറഞ്ഞു.
പതിനെട്ടാം വാർഡ് മെമ്പർ അബ്ദുൽ മജീദ് മടപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ.നെഹ് ല വേങ്ങര എപ്പിഡമിക്ക് സെൽ
കൺവീനർ ക്യാമ്പിന് നേതൃത്വം നൽകി. ഡോ.റാബിയ
പകർച്ചവ്യാധി പ്രതിരോധക്ലാസ് എടുത്തു. ഡോ. ഗഫൂർ മെഡിക്കൽ ഓഫീസർ
ഗവൺമെൻ്റ് ആയുർവേദ ഹോസ്പിറ്റൽ വേങ്ങര, ഡോ. അന്നത് ചോലക്കൽ ആയുർ ഹെൽത്ത് കച്ചേരിപ്പടി എന്നിവർ പരിശോദന നടത്തി.
ചടങ്ങിൽ
ജി എൽ പി സ്കൂൾ എച്ച് എം രമ ടീച്ചർ ആശംസകൾ
അർപ്പിച്ചു. സൗജന്യ മരുന്ന് വിതരണവും നടന്നു.