വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ കീഴിയിൽ വായന പക്ഷാചരണവും തുല്യത വിജയികളെ ആദരിക്കലും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘടനം ചെയ്തു. ചടങ്ങിന് ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ കെ, കണ്ണമംഗലം ചെയർമാൻ പി.കെ സിദ്ധീഖ്, ബ്ലോക്ക് സാക്ഷരത സമിതി അംഗം ഇ.കെ സുബൈർ മാസ്റ്റർ, ടി. കെ റഹീം, ഗീത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ബ്ലോക്ക് പ്രേരക് ആബിദ. പി സ്വാഗതവും പ്രേരക് മുനീറ. സി നന്ദിയും പറഞ്ഞു. വായന മത്സര വിജയികൾക്ക് ബ്ലോക്ക് പ്രസിഡന്റ് സമ്മാനദാനവും നടത്തി.